ശബരിമല മുതല്‍ രഞ്ജി ട്രോഫി വരെ... ഇന്നത്തെ പ്രധാനപ്പെട്ട എട്ട് വാര്‍ത്തകള്‍

ശബരിമല മുതല്‍ രഞ്ജി ട്രോഫി വരെ ഇന്ന് സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട എട്ട് വാര്‍ത്തകളുടെ സമഗ്ര രൂപം

Update: 2018-11-22 16:15 GMT

1. ശബരിമലയിലെ നിരോധനാജ്ഞ ഈ മാസം 26 വരെ നീട്ടി. ഇലവുങ്കല്‍, നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലുള്ള നിരോധനാജ്ഞ തുടരും

ये भी पà¥�ें- ശബരിമല നിരോധനാജ്ഞ നീട്ടി

2. കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനെ പൊലീസ് തടഞ്ഞെന്ന ബി.ജെ.പി വാദവും പൊളിഞ്ഞു. മന്ത്രിയുടെ വാഹനമല്ല തടഞ്ഞതെന്നതിന് തെളിവായി സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നു.

ये भी पà¥�ें- കേന്ദ്രമന്ത്രിയെ പൊലീസ് തടഞ്ഞെന്ന ബി.ജെ.പി വാദം പൊളിഞ്ഞു; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

3. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ നിയമിച്ച ബന്ധുവിന് മന്ത്രി കെ.ടി ജലീല്‍ സ്ഥിരം നിയമനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് യൂത്ത് ലീഗ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കെ.ടി അദീപ് ബാങ്കില്‍ നിന്ന് രാജിവച്ചിരുന്നു.

ये भी पà¥�ें- കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തില്‍ പുതിയ ആരോപണവുമായി യൂത്ത് ലീഗ്

4. ശബരിമലയിലെ പൊലീസിനെതിരായ പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ വിളിച്ച് വരുത്തി.കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍റെ പരാതിയും ശബരിമലയിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയായതായി ഗവര്‍ണ്ണറുടെ ഓഫീസ് അറിയിച്ചു

ये भी पà¥�ें- ശബരിമലയിലെ പൊലീസ് നടപടി: ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി

5. എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ വേഗത്തിൽ പരിഗണിക്കണമെന്ന കെ.എം ഷാജിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. എന്നാൽ ഇത്തരം കേസുകളിൽ എം.എൽ.എക്ക് സഭാ നടപടികളിൽ പങ്കെടുക്കാൻ അനുമതി നൽകാറുണ്ടെന്നും കേസ് പരിഗണിക്കുമ്പോൾ അങ്ങനെ ഉത്തരവിടാമെന്നും ചീഫ് ജസ്റ്റിസ് വാക്കാൽ പരാമർശിച്ചു.

ये भी पà¥�ें- കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി; സ്റ്റേ നാളെ അവസാനിക്കും

6. ജമ്മുകശ്മീര്‍ നിയമസഭ പിരിച്ച് വിട്ടതിനെ ന്യായീകരിച്ച് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. സ്ഥിരതയുള്ള സര്‍ക്കാരിനായാണ് നീക്കമെന്നും കുതിരകച്ചവടത്തിനുള്ള സാധ്യയുണ്ടായിരുന്നതായും ഗവര്‍ണര്‍ പ്രതികരിച്ചു.

ये भी पà¥�ें- നീക്കം സ്ഥിരതയുള്ള സര്‍ക്കാരിന്: നിയമസഭ പിരിച്ചുവിട്ടതിനെ ന്യായീകരിച്ച് ജമ്മുകശ്മീര്‍ ഗവര്‍ണര്‍

7. ഗുജറാത്തിലെ പ്രജാപതി ഏറ്റുമുട്ടല്‍ കൊല അമിത് ഷാ ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ സാക്ഷി മൊഴി. കേസിലെ അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്ന സന്ദീപ് തോംപഗഡെയാണ് സി.ബി.ഐ കോടതിക്ക് മുന്നില്‍ ബി.ജെ.പി ദേശീയ അധ്യക്ഷനെതിരെ മൊഴി നല്‍കിയത്.

ये भी पà¥�ें- പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലയുടെ സൂത്രധാരന്‍ അമിത് ഷാ

8. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിന് ചരിത്ര ജയം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ ബംഗാളിനെ 9 വിക്കറ്റിനാണ് തോല്‍പ്പിച്ചത്.

ये भी पà¥�ें- രഞ്ജി ട്രോഫി: ബംഗാളിനെയും തകര്‍ത്ത് കേരളം

Tags:    

Similar News