മാധ്യമം അക്ഷരവീട് പദ്ധതിയുടെ തീം സോങ് പ്രകാശനം ചെയ്തു

താരസംഘടനയായ അമ്മ, യുനി മണി, എൻ.എം.സി ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് മാധ്യമം പത്രം നടപ്പാക്കുന്ന പദ്ധതിയാണ് അക്ഷരവീട്.

Update: 2018-11-24 15:35 GMT

അക്ഷരവീട് പദ്ധതിയുടെ തീം സോങ് പ്രകാശനം ചെയ്തു. താരസംഘടനയായ അമ്മ, യുനി മണി, എൻ.എം.സി ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് മാധ്യമം പത്രം നടപ്പാക്കുന്ന പദ്ധതിയാണ് അക്ഷരവീട്. കൊച്ചിയിൽ നടന്ന ചടങ്ങില്‍ അമ്മ പ്രസിഡന്റ് മോഹൻലാൽ പ്രകാശനം നിർവ്വഹിച്ചു.

വിവിധ മേഖലകളിൽ കഴിവു തെളിയിച്ചിട്ടും ജീവിതത്തില്‍ ചുവടുപിഴച്ച പ്രതിഭകൾക്കുള്ള സ്നേഹ സമ്മാനമായാണ് അക്ഷര വീടുകൾ സമ്മാനിക്കുന്നത്. മലയാളത്തിലെ 51 അക്ഷരങ്ങളെ പ്രതിനിധീകരിച്ച് 51 വീടുകള്‍ നിര്‍മിക്കുന്നതാണ് പദ്ധതി. ഇതിന് വേണ്ടി തയാറാക്കിയ തീം സോങ്ങില്‍ മലയാള സനിമാലോകത്തെ പ്രമുഖ താരങ്ങളെല്ലാം അണിനിരന്നിട്ടുണ്ട്.

Advertising
Advertising

റഫീഖ് അഹമ്മദ് രചിച്ച് ബിജിപാൽ സംഗീതം നല്‍കിയ തീം സോങ്ങ് ആഷിഖ് അബുവാണ് സംവിധാനം ചെയ്തത്. താരസംഘടനയായ അമ്മ, ആഗോള ധനവിനിമയ സ്ഥാപനമായ യുനി മണി, ആരോഗ്യരംഗത്തെ ഇന്റർനാഷണൽ ബ്രാന്റായ എൻ.എം.സി ഗ്രൂപ്പ് എന്നിവര്‍ മാധ്യമം പത്രത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ നാല് വീടുകള്‍ ഇതിനകം നിര്‍മിച്ച് കൈമാറി. 15 വീടുകളുടെ നിർമ്മാണം വിവിധ സ്ഥലങ്ങളില്‍ പുരോഗമിക്കുകയാണ്.

Full View

തീം സോങ് പ്രകാശന ചടങ്ങിൽ യുനി മണി ഡയറക്ടർ കെ.കെ മൊയ്തീൻകോയ, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, മാധ്യമം മാർക്കറ്റിങ്ങ് ജനറൽ മാനേജർ കെ മുഹമ്മദ് റഫീക്ക് എന്നിവർ സംസാരിച്ചു. അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിനെത്തിയിരുന്നു.

Full View
Tags:    

Similar News