ശബരിമല; സര്‍ക്കാര്‍ നിലപാടിന് നവോത്ഥാന സംഘടനകളുടെ പിന്തുണ, വനിതാ മതില്‍ സംഘടിപ്പിക്കും 

ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാമതില്‍ സംഘടിപ്പിക്കുക. കേരളത്തെ ഭ്രാന്താലയമാക്കരുന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരിക്കും വനിതാ മതില്‍.

Update: 2018-12-01 13:23 GMT

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് വനിതാമതില്‍ സംഘടിപ്പിക്കും. ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാമതില്‍ സംഘടിപ്പിക്കുക. കേരളത്തെ ഭ്രാന്താലയമാക്കരുന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരിക്കും വനിതാ മതില്‍. നവോത്ഥാന സംഘടനകളുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തിന് എന്‍.എസ്.എസ് വരേണ്ടതായിരുന്നുവെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Full View

യോഗത്തില്‍ നിന്ന് എന്‍.എസ് എസ് വിട്ടുനിന്നിരുന്നു. യോഗത്തില്‍ പങ്കെടുത്ത എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്‍.എസ്.എസിനും പന്തളം-തന്ത്രി കുടുംബത്തിനും എതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. മൂന്നു പേർ കൂടി ചേർന്നപ്പോൾ കേരളം കുട്ടിച്ചോർ ആയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം. നവോത്ഥാന മൂല്യങ്ങളുടെ പിൻതുടർച്ചക്കാരാണ് കേരളത്തിന്റെ ശക്തി, ഇപ്പോൾ ഇറങ്ങി നടക്കുന്നവരല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News