ഹര്‍ത്താലില്‍ വലയുന്ന അയ്യപ്പഭക്തരെ സഹായിക്കാന്‍ ഡി.വൈ.എഫ്.ഐ
ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് സഹായം നല്‍കാന്‍ ബന്ധപ്പെട്ട ഘടകങ്ങള്‍ തയ്യാറാകണമെന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്
Update: 2018-12-14 06:23 GMT
ബി.ജെ.പി ഹര്‍ത്താലില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന അയ്യപ്പഭക്തര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡി.വൈ.എഫ്.ഐ ഭക്ഷണവും സഹായവും നല്‍കും. വിവിധ ജില്ലകളില്‍ അന്യസംസ്ഥാനത്തു നിന്ന് വന്നവരുള്‍പ്പെടെയുള്ള അയ്യപ്പഭക്തര്‍ക്ക് സൗജന്യ ഭക്ഷണവും വെള്ളവും നല്‍കും. ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് സഹായം നല്‍കാന്‍ ബന്ധപ്പെട്ട ഡി.വൈ.എഫ്.ഐ ഘടകങ്ങള്‍ തയ്യാറാകണമെന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.