വനിത മതില്‍; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ് സംഘാടന ചുമതല. വിട്ടുനില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അത് ചെയ്യാം. സഹകരിക്കുന്ന ജനപ്രതിനിധികളെ ഉപയോഗിച്ച് പരിപാടി സംഘടിപ്പിക്കും.

Update: 2018-12-15 05:34 GMT

വനിത മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനകാര്‍ക്ക് അവധി നല്‍കണമോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. വനിത മതിലിന് ആവശ്യമായ ഫണ്ട് പ്രദേശിക അടിസ്ഥാനത്തില്‍ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

വനിത മതിലിന്റെ സംഘാടനം സംബന്ധിച്ച് കോഴിക്കോട് വിളിച്ച്‌ചേര്‍ത്ത ഉദ്യോഗസ്ഥത തല യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് സര്‍ക്കാര്‍ ജീവനകാര്‍ വനിത മതിലില്‍ പങ്കെടുക്കുന്നതിന് അവധിനല്‍കുന്ന കാര്യം തീരുമാനമായിട്ടില്ലെന്ന് മന്ത്രി പറഞ്ഞത്.

Full View

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ് സംഘാടന ചുമതല. വിട്ടുനില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അത് ചെയ്യാം. സഹകരിക്കുന്ന ജനപ്രതിനിധികളെ ഉപയോഗിച്ച് പരിപാടി സംഘടിപ്പിക്കും. വനിത മതിലിനുശേഷം പ്രധാന സ്ഥാലങ്ങളില്‍ പൊതുയോഗങ്ങളും നടത്തും. പരിപാടിയുടെ വിജയത്തിനായി ജനപ്രതിനിധികളെയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഉള്‍പെടുത്തി കമ്മറ്റികളും രൂപീകരിച്ചു. വനിത മതിലിന്റെ പ്രചരണത്തിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വനിതമതിലിനായി പണം ചിലവഴിക്കില്ലെന്നും മന്ത്രി പറഞ്ഞു

വയനാട് ജില്ലയിലെ ആളുകളും കോഴിക്കോട് ജില്ലയിലെ വനിത മതിലിലാണ് അണിചേരുക. മൂന്നര ലക്ഷത്തിലധികം വനിതകള്‍ കോഴിക്കോട് ദേശീയപാതയോരത്ത് എത്തുമെന്ന് സംഘാടകര്‍ അവകാശപെട്ടു. ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍.

Tags:    

Similar News