കെ.പി.സി.സിയുടെ വിപുലമായ പുനഃസംഘടന ഉടനുണ്ടാകില്ലെന്ന് മുരളീധരന്‍
കുറച്ച് പേരെ വച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമെന്നും വ്യൂപോയന്റില്‍ മുരളീധരന്‍ വ്യക്തമാക്കി.
കെ.പി.സി.സി പുനഃസംഘടന ഉടനില്ലെന്ന് കെ.പി.സി.സി പ്രചരണസമിതി തലവന്‍ കെ.മുരളീധരന്‍. ഭാരവാഹികളായി കുറച്ച് പേരെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമെന്നും മുരളീധരന്‍ മീഡിയവണിനോട് പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്‍പ് പുനഃസംഘടന വേണ്ടെന്ന് നേതാക്കള്‍ക്കിടയിലും ധാരണയായിട്ടുണ്ട്.നിലവിലെ ഭാരവാഹികള്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന.
കെ.പി.സി.സി പുനഃസംഘടനക്ക് ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടി കിട്ടിയെങ്കിലും നിലവില്‍ ഭാരവാഹികളായിരിക്കുന്നവരില്‍ പലരും സ്ഥാനം ഒഴിയാന്‍ സന്നദ്ധരല്ല. സ്ഥാനമൊഴിഞ്ഞാല്‍ പുതിയ പദവികള്‍ വേണമെന്ന നിലപാടിലാണ് പലരും. മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യമുണ്ടായാല്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്ക നേതൃത്വത്തിനുമുണ്ടായി. ഇതോടെയാണ് പുനഃസംഘടന തെരഞ്ഞെടുപ്പിന് ശേഷം മതി എന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തിയത്.കെ.പി.സി.സി പ്രചരണസമിതി തലവന്‍ കെ.മുരളീധരന്‍ ഇക്കാര്യം മീഡിയവണിന്റെ വ്യൂപോയിന്റില്‍ വ്യക്തമാക്കുകയും ചെയ്തു. ഇത്തവണ ജംബോ കമ്മിറ്റി ഉണ്ടാകില്ലെന്ന സൂചനയും മുരളീധരന്‍ നല്‍കി.
നിലിവില്‍ കെ.പി.സി.സി ഭാരവാഹി സ്ഥാനങ്ങളില്‍ ഒഴിവുകളുണ്ട്. ഇത്തരത്തില്‍ വരുന്ന ഒഴിവുകളില്‍ ഏതാനും പേരെ നിയമിച്ച നിലവിലെ ടീമുമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടാനാണ് നേതാക്കള്‍ തമ്മില്‍ ഇപ്പോള്‍ എത്തിയിരിക്കുന്ന ധാരണ.