നിറഞ്ഞു കവിഞ്ഞ കിണറുകളാണ്; എന്നാല്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു ഇവര്‍
പ്രളയത്തെ തുടര്‍ന്ന് കിണറുകള്‍ മലിനമായതോടെയാണ് ഇവര്‍ക്ക് കുടിവെള്ളമില്ലാതായത്.
Update: 2019-09-14 03:42 GMT
കിണറുകളിലും മറ്റുജലാശങ്ങളിലും നിറയെ വെള്ളമുണ്ടെങ്കിലും കുടിവെള്ളം കിട്ടാതെ ദുരിതമനുഭവിക്കുകയാണ് കോഴിക്കോട് പുത്തൂര്‍മഠം ഇല്ലത്തുതാഴം പ്രദേശവാസികള്‍. പ്രളയത്തെ തുടര്‍ന്ന് കിണറുകള്‍ മലിനമായതോടെയാണ് ഇവര്‍ക്ക് കുടിവെള്ളമില്ലാതായത്. ഈ പ്രദേശത്തെ കിണറുകളിലെ വെള്ളത്തില്‍ വലിയ അളവില്‍ ബാക്ടീരിയയുടെ സാനിധ്യമുണ്ടെന്നാണ് പരിശോധന ഫലം.