90 വര്‍ഷം മുന്‍പത്തെ ഭൂതര്‍ക്കത്തില്‍ വലഞ്ഞ് പുതുപ്പാടിയിലെ ഒരു കൂട്ടം കുടുംബങ്ങള്‍
സ്വന്തം പേരിലുള്ള ഭൂമിയുടെ ക്രയവിക്രയം നടത്താന്‍ പോലും കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് 17 റീസര്‍വ്വെ നമ്പറുകളില്‍പ്പെട്ട ഭൂമിയുടെ ഉടമസ്ഥര്‍
Update: 2019-09-17 07:27 GMT
90 വര്‍ഷം മുന്‍പത്തെ ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ വലഞ്ഞ് കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ 4500 ഓളം കുടുംബങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷമായി സ്വന്തം പേരിലുള്ള ഭൂമിയുടെ ക്രയവിക്രയം നടത്താന്‍ പോലും കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് 17 റീസര്‍വ്വെ നമ്പറുകളില്‍പ്പെട്ട ഭൂമിയുടെ ഉടമസ്ഥര്‍. ഭൂമി പാട്ടത്തിന് നല്‍കിയ പഴയ ജന്മിയുടെ കുടുംബമാണ് കോഴിക്കോട് മുന്‍സിഫ് കോടതി ഉത്തരവ് വഴി സ്ഥലത്തിന്‍റെ ക്രയവിക്രയം തടഞ്ഞത്.