'പ്രവാസിക്കൊരു ബര്‍ഗര്‍'; നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ബര്‍ഗര്‍ നല്‍കി സ്വീകരിച്ച് ഈ യുവാക്കള്‍

കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലെത്തുന്ന പ്രവാസികളുടെ വീടുകളിലേക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് ഒരു ബര്‍ഗര്‍ എത്തിച്ചുകൊടുത്തുകൊണ്ടാണ് പെട്രോമാക്സ് ക്ലബിലെ അംഗങ്ങള്‍ അവരെ സ്വാഗതം ചെയ്തത്

Update: 2020-07-09 16:44 GMT

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ അവഗണന നേരിടേണ്ടിവരുന്നു എന്ന പരാതികള്‍ വിവിധ കോണില്‍ നിന്നും ഉയരുന്ന ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ബര്‍ഗര്‍ നല്‍കി നാട്ടിലേക്ക് സ്വാഗതം അറിയിച്ച് ഒരുകൂട്ടം യുവാക്കള്‍. കോഴിക്കോട് സൌത്ത് കൊടിയത്തൂര്‍ കുളങ്ങര പെട്രോമാക്സ് ക്ലബാണ് ഇത്തരമൊരു വ്യത്യസ്ത സമീപനത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലെത്തുന്ന പ്രവാസികളുടെ വീടുകളിലേക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് ഒരു ബര്‍ഗര്‍ എത്തിച്ചുകൊടുത്തുകൊണ്ടാണ് പെട്രോമാക്സ് ക്ലബിലെ അംഗങ്ങള്‍ അവരെ സ്വാഗതം ചെയ്തത്. പ്രവാസികളെ കോവിഡ് വാഹികരായി കാണുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പല സംഭവങ്ങള്‍ അരങ്ങേറിയ വാര്‍ത്തകളാണ് തങ്ങള്‍ക്ക് പ്രചോദനമായതെന്ന് ക്ലബ് ഭാരവാഹികള്‍ പറയുന്നു. തങ്ങള്‍ ചെയ്തത് പ്രവാസികളെ തെറ്റിദ്ധരിക്കുന്നവരുടെ കണ്ണുകള്‍ തുറപ്പിക്കാന്‍ പ്രേരിതമാവട്ടെയെന്നും അവര്‍ പറയുന്നു. ഏതായാലും പ്രവാസികളോട് മോശമായ സമീപനം സ്വീകരിക്കുന്നവര്‍ക്കെല്ലാം പെട്രോമാക്സ് ക്ലബിന്‍റെ ഈ ബര്‍ഗര്‍ നല്‍കിയുള്ള സ്വാഗതം പറച്ചില്‍ മാതൃക തന്നെയാണ്.

Advertising
Advertising

Tags:    

Similar News