തലശ്ശേരിയിൽ സി.ഒ.ടി നസീറിനെ പിന്തുണക്കാൻ എൻ.ഡി.എ തീരുമാനം

ബിജെപിയുടെ വോട്ടും പിന്തുണയും സ്വീകരിക്കുമെന്ന് സിഒടി നസീർ വ്യക്തമാക്കിയിരുന്നു

Update: 2021-03-29 11:10 GMT
Advertising

തലശ്ശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീറിനെ പിന്തുണക്കാൻ എൻ.ഡി.എ തീരുമാനം. ബിജെപിയുടെ വോട്ടും പിന്തുണയും സ്വീകരിക്കുമെന്ന് സിഒടി നസീർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നസീറിനെ പിന്തുണക്കാൻ ബിജെപി തീരുമാനമെടുത്തത്.

തലശ്ശേരിയിൽ കോൺഗ്രസ് - ബി.ജെ.പി ബന്ധത്തെക്കുറിച്ച് ആവർത്തിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഓരോ ദിവസം ചെല്ലും തോറും യു.ഡി.എഫ്-ബി.ജെ.പി ബന്ധം മറനീക്കി പുറത്തു വരികയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. തലശ്ശേരിയിൽ യു.ഡി.എഫ് ജയിക്കണം എന്നാണ് ബി.ജെ.പിയുടെ ലക്ഷ്യം. എൽ.ഡി.എഫ് സ്ഥാനാർഥി ജയിക്കരുതെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News