രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് സുരേഷ് ഗോപി 

ശബരിമല, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളിലെ എല്ലാ ഇടപെടലും നിയമത്തിന്‍റെ വഴിയിലൂടെയായിരിക്കും.

Update: 2021-03-30 07:56 GMT

രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും ​ബി.ജെ.പി കൊണ്ടുവരുമെന്ന് തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാർഥിയും എം.പിയുമായ സുരേഷ്​ ഗോപി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

"രാജ്യത്തെ എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏകീകൃത സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും ബി.ജെ.പി കൊണ്ടുവരും. നിങ്ങള്‍ക്ക് രാജ്യത്തോട് സ്നേഹമുണ്ടെങ്കില്‍ ഇത് അംഗീകരിക്കാതിരിക്കാനാവില്ല," എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ബിജെപിയെ അധികാരത്തിൽ എത്തിച്ചാൽ ആത്മവിശ്വാസത്തോടെയും ആത്മാർഥതയോടെയും ഭരണ നിർവ്വഹണം നടത്തും. മുഖ്യമന്ത്രി എന്ന നിലയിൽ മെട്രോമാൻ ഇ. ശ്രീധരൻ മികച്ച ആളായിരിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Advertising
Advertising

ശബരിമല, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളിലെ എല്ലാ ഇടപെടലും നിയമത്തിന്‍റെ വഴിയിലൂടെയായിരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും പോലെ ലവ്​ ജിഹാദ്​ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News