മലപ്പുറത്ത് കോണ്‍ഗ്രസ് - സിപിഎം സംഘർഷം

ഡിവൈഎഫ്ഐ മൂത്തേടം മേഖലാ സെക്രട്ടറി ക്രിസ്റ്റി ജോണ്‍ ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് ഡിവൈഎഫ്ഐ

Update: 2021-04-08 08:32 GMT

മലപ്പുറം മൂത്തേടത്ത് സിപിഎം - കോണ്‍ഗ്രസ് സംഘർഷം. ഡിവൈഎഫ്ഐ - കോണ്‍ഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഘര്‍ഷമുണ്ടായത്. നേരത്തെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കുന്ന അന്ന് കോണ്‍ഗ്രസ് - സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് പരിഹരിച്ചു. ഇന്ന് വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു. ഡിവൈഎഫ്ഐ മൂത്തേടം മേഖലാ സെക്രട്ടറി ക്രിസ്റ്റി ജോണ്‍ ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ക്രിസ്റ്റി ജോണ്‍ ആശുപത്രിയിലാണ്.

എന്നാല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അജയുടെ കടയിലേക്ക് ക്രിസ്റ്റി ജോണ്‍ വരികയും സംഘര്‍ഷമുണ്ടാവുകയും ചെയ്തുവെന്നാണ്. മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്നും ഇവര്‍ പറയുന്നു.

Full View
Tags:    

Similar News