കൊല്ലത്ത് വീട് ആക്രമിച്ച് മധ്യവയസ്കനെ കൊലപ്പെടുത്തി

വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബു ആണ് കൊല്ലപ്പെട്ടത്

Update: 2021-04-12 04:20 GMT
Advertising

കൊല്ലം പുനലൂരിൽ ഗൃഹനാഥനെ സംഘം ചേർന്ന് വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തി. വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബു ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

സുരേഷ് ബാബുവിന്‍റെ മകൻ സുർജിത്ത്, വീടിന് സമീപം ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലി സമീപവാസിയുമായ് തർക്കമുണ്ടായി. തുടർന്ന് മർദ്ദിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മർദ്ദനമേറ്റയാളുടെ ബന്ധുക്കളടക്കം ഒമ്പതോളം പേരടങ്ങുന്ന സംഘം സുരേഷ് ബാബുവിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് നടത്തിയ മർദ്ദനത്തിൽ സുരേഷ് ബാബുവിന് നെഞ്ചിൽ ചവിട്ടേറ്റു. ഇതാകാം മരണ കാരണമെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനമേറ്റതിനെ തുടർന്ന് സുരേഷ് ബാബുവിനെ പുനലൂർ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഹനൻ, സുനിൽ എന്നിവരാണ് പിടിയിലായത്. ബാക്കിയുള്ള പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News