സോഷ്യല്‍ മീഡിയ വഴി പരിചയം ; 14കാരിയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്ത 21കാരന്‍ പിടിയില്‍

പെണ്‍കുട്ടിയില്‍ നിന്ന് അഞ്ചരപവന്റെ സ്വര്‍ണമാണ് തട്ടിയെടുത്തത്

Update: 2025-09-20 10:04 GMT

മലപ്പുറം: സമൂഹമാധ്യമം വഴിപരിചയപ്പെട്ട് 14 കാരിയില്‍നിന്ന് അഞ്ചര പവന്റെ സ്വര്‍ണം തട്ടിയെടുത്ത 21കാരന്‍ പിടിയില്‍. മലപ്പുറം പൊന്നാനി ചമ്രവട്ടം സ്വദേശി മുഹമ്മദ് അജ്മലാണ് വളാഞ്ചേരി പൊലീസിന്റെപിടിയിലായത്.

സമാന കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെയാണ് പുതിയ തട്ടിപ്പ്. കഴിഞ്ഞ ജൂലൈ അഞ്ചിനായിരുന്നു പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണ്ണമാല വാങ്ങി പ്രതി മുങ്ങിയത്.

സ്‌നാപ് ചാറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കുകയും പെണ്‍കുട്ടിയില്‍ നിന്ന് നഗ്നഫോട്ടോസും പ്രതി കൈക്കലാക്കിയിരുന്നു. അഞ്ചര പവന്റെ മാല നല്‍കിയാല്‍ വലിയ മാല തിരിച്ച് നല്‍കാമെന്നും പ്രതിയുടെ അച്ഛന്‍ സ്വര്‍ണവ്യാപാരിയാണെന്ന് കബളിപ്പിച്ചായിരുന്നു മാല തട്ടിയെടുത്തത്.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News