കണ്ണൂരിൽ വിവാഹചടങ്ങിനെത്തിയ 40 പേർക്ക് കടന്നൽ കുത്തേറ്റു

എൻ.എൻ.എം ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങിനെത്തിയവർക്കാണ് കടന്നൽ കുത്തേറ്റത്

Update: 2023-10-22 13:01 GMT

കണ്ണൂർ: മരക്കാർകണ്ടിയിൽ 40 ഓളം പേർക്ക് കടന്നൽ കുത്തേറ്റു. എൻ.എൻ.എം ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങിനെത്തിയവർക്കാണ് കടന്നൽ കുത്തേറ്റത്. കുത്തേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.


ഐക്കര സ്വദേശിയുടെ വിവാഹസൽക്കരാത്തിനിടെയാണ് അപകടം. ഓഡിറ്റോറിയത്തിന്‍റെ ഒരു വശത്തായി ഉണ്ടായിരുന്ന കടന്നൽകൂട് ഇളകിയാണ് അപകടം സംഭവിച്ചത്.


Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News