തൃശൂർ മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

മലക്കപ്പാറ വീരൻകുടി ഊരിലാണ് പുലിയുടെ ആക്രമണമുണ്ടായത്

Update: 2025-08-01 04:26 GMT
Editor : Lissy P | By : Web Desk

തൃശൂർ: മലക്കപ്പാറയിൽ നാലു വയസുകാരനെ പുലി ആക്രമിച്ചു.വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. മലക്കപ്പാറ വീരൻകുടി ഊരിലാണ് പുലിയുടെ ആക്രമണമുണ്ടായത്. ബേബിയുടെയും രാധികയുടെയും മകനായ രാഹുലിനെയാണ് പുലി ആക്രമിച്ചത്. 

കുട്ടിയെ പുലി കടിച്ചുകൊണ്ടുപോകുന്നത് കണ്ടാണ് ഉണര്‍ന്നതെന്ന് പിതാവ് പറയുന്നു.ഉടന്‍ തന്നെ ബഹളം വെക്കുകയും കുട്ടിയെ ഉപേക്ഷിച്ച് പുലി ഓടിപ്പോകുകയുമായിരുന്നുവെന്നും പിതാവ് പറയുന്നു.കുട്ടിയുടെ തലക്ക് പിറകിലായി മുറിവുണ്ട്. തേയില തൊഴിലാളികളാണ് ബേബിയും രാധികയും.കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. വാല്‍പ്പാറയില്‍ മൂന്നുവയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയി കൊന്നതിന്‍റെ ഞെട്ടല്‍മാറും മുന്‍പാണ് വീണ്ടുമൊരു സംഭവം നടന്നിരിക്കുന്നത്.

Advertising
Advertising

അതിനിടെ,  മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലി ഇറങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് പുലിയെത്തിയത്.നാട്ടുകാർ സ്ഥാപിച്ച സിസിടിവിയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.ആറാമത്തെ തവണയാണ് പുലി സിസിടിവി കാമറയില്‍ പതിയുന്നത്. സമീപത്ത് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാനായിട്ടില്ല.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News