തൃശൂരില്‍ തിരുവോണദിനത്തില്‍ കൊലപാതകം; മധ്യവയസ്‌കൻ ബന്ധുവിന്‍റെ വെട്ടേറ്റ് മരിച്ചു

തൃശൂർ ചെന്ത്രാപ്പിന്നിയിൽ കണ്ണംപുള്ളിപ്പുറം സ്വദേശി സുരേഷ് ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Update: 2021-08-21 07:00 GMT
Editor : Shaheer | By : Web Desk
Advertising

തൃശൂർ ചെന്ത്രാപ്പിന്നിയിൽ തിരുവോണദിനത്തില്‍ ദാരുണ കൊലപാതകം. ബന്ധുവായ യുവാവിന്‍റെ വെട്ടേറ്റ് മധ്യവയസ്‌കൻ മരിച്ചു. കണ്ണംപുള്ളിപ്പുറം സ്വദേശി സുരേഷ്(52) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിന്‍റെ പിതൃസഹോദരന്റെ മകൻ അനൂപിനെ പൊലീസ്  കസ്റ്റഡിയിലെടുത്തു.

ഇന്നു രാവിലെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സുരേഷിനെ അനൂപ് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ ഉത്രാടദിനത്തിലുണ്ടായ  വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ഇന്നലെ അനൂപ് ഇവരുടെ വീട്ടിലേക്ക് മദ്യപിച്ചെത്തുകയും സുരേഷിനോടും അദ്ദേഹത്തിന്‍റെ ഭാര്യയോടും മോശമായി പെരുമാറുകയും ചെയ്തു. അത് പരസ്പരം കലഹത്തിനിടയാക്കിയിരുന്നു. ഇതിനുശേഷം ഇന്നു രാവിലെ അനൂപ് സുരേഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തി. വീട്ടിലെത്തിയ ഉടന്‍ സുരേഷിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിനും മറ്റ് ശരീരഭാഗങ്ങളിലും കുത്തേറ്റ സുരേഷിനെ ചെന്ത്രാപിന്നിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News