52 കാരിയെ ഷോക്കടിപ്പിച്ചു കൊന്ന കേസ്; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും
അതിയന്നൂർ സ്വദേശി അരുണിനെയാണ് കോടതി ശിക്ഷിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് 52 കാരിയെ ഷോക്കടിപ്പിച്ചു കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.അതിയന്നൂർ സ്വദേശി അരുണിനെയാണ് (32) കോടതി ശിക്ഷിച്ചത്.
കുന്നത്തുകാൽ സ്വദേശി ശാഖാ കുമാരി ആണ് കൊല്ലപ്പെട്ടത്. 2020 ഡിസംബർ 26നാണ് കൊലപാതകം നടന്നത്. വിവാഹം വേണ്ടെന്ന് വെച്ചിരുന്ന ശാഖാകുമാരിയുമായി പ്രതി അരുണ്‍കുമാര്‍ അടുക്കുകയായിരുന്നു. 2020 ഒക്ടോബറിൽ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹം കഴിക്കുമ്പോള്‍ ശാഖാകുമാരിക്ക് 52 വയസും അരുണിന് 28 വയസുമായിരുന്നു പ്രായം.
പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു. ഇലക്ട്രീഷനായ അരുണ്‍ ശാഖാകുമാരിയെ ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നു. സ്വാഭാവിക മരണമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അരുണിന്‍റെ ശ്രമം. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.