ചായകുടിക്കുന്നതിനിടെ തർക്കം; ആലുവയിൽ എഴുപതുകാരനെ കുത്തിക്കൊന്നു

ഏഴിക്കര സ്വദേശി ശ്രീനിവാസൻ ആണ് കൊലപാതകം നടത്തിയത്

Update: 2024-07-03 04:10 GMT

എറണാകുളം: ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ കത്രിക ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ഏഴിക്കര സ്വദേശി ശ്രീനിവാസൻ ആണ് കൊലപാതകം നടത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ടയാളും പ്രതിയും സുഹൃത്തുക്കളായിരുന്നു. ഇന്നലെ മദ്യപിച്ചതിനെ തുടർന്ന് ഇരുവർക്കുമിടയിൽ തർക്കം നിലനിന്നിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് തടഞ്ഞ് നിർത്തുകയായിരുന്നു.  

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News