വയനാട്ടിൽ ഡോക്ടറെ ഭീഷണിപ്പെടുത്തിയ എസ്.പി പ്രിൻസ് എബ്രഹാമിനെതിരെ കേസെടുത്തു

മാനന്തവാടി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. അന്വേഷണ റിപ്പോർട്ട് എത്രയും വേഗം കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചു.

Update: 2022-12-07 15:01 GMT

വയനാട്: ഡ്യൂട്ടിയിലുള്ള വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എസ്.പിക്കെതിരെ കേസെടുത്തു. വിജിലൻസ് എസ്.പി പ്രിൻസ് എബ്രഹാമിനെതിരെയാണ് മാനന്തവാടി പൊലീസ് കേസെടുത്തത്. മാനന്തവാടി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. അന്വേഷണ റിപ്പോർട്ട് എത്രയും വേഗം കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചു.

നവംബർ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 21ന് ഡോക്ടർ പരാതി നൽകിയിട്ടും രണ്ടാഴ്ച പൊലീസ് കേസെടുത്തിരുന്നില്ല. പോസ്റ്റുമോർട്ടം ചെയ്യാതെ മൃതദേഹം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് വിജിലൻസ് എസ്.പി പ്രിൻസ് എബ്രഹാം വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News