പോത്തൻകോട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരൻ വാഹനമിടിച്ചു മരിച്ചു

വേങ്ങോട് സ്വദേശി അബ്ദുൽ റഹീം - ഫസ്‌ന ദമ്പതികളുടെ മകൻ റയാനാണ് മരിച്ചത്.

Update: 2022-10-10 15:58 GMT

തിരുവനന്തപുരം: പോത്തൻകോട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരൻ വാഹനമിടിച്ചു മരിച്ചു. വേങ്ങോട് സ്വദേശി അബ്ദുൽ റഹീം - ഫസ്‌ന ദമ്പതികളുടെ മകൻ റയാനാണ് മരിച്ചത്. കുട്ടിയെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല.

റയാൻ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെ വൈകുന്നേരം ആറുമണിയോടെയാണ് അപകടമുണ്ടായത്. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് അൽപം അകലെ കുട്ടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News