കണ്ണൂരിൽ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
അസം സ്വദേശി ഗോപാൽ വർമൻ ആണ് അപകടത്തിൽ പെട്ടത്
Update: 2025-05-23 16:06 GMT
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂർ ഒയോളത്തെ ചെങ്കൽപണയിലെ തൊഴിലാളിയാണ് മരിച്ചത്. അസം സ്വദേശി ഗോപാൽ വർമൻ ആണ് അപകടത്തിൽ പെട്ടത്. മഴയ്ക്കിടെ ചെങ്കൽപണയിലെ മണ്ണിടിഞ്ഞാണ് അപകടം.
സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കണ്ണൂരും കാസർഗോഡും നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകും . രണ്ടു ദിവസത്തിനകം കാലവർഷം കേരളത്തിൽ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.