തൊണ്ടി സഹിതം പിടിയിലായാലും മതം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ള ധൈര്യമാണ് കെ.എം ഷാജിക്ക്: എ.എ റഹീം

Update: 2021-04-14 09:10 GMT

കെ.എം ഷാജിക്കും മുസ്‌ലിം ലീഗിലെ ഒരു വിഭാഗം നേതാക്കൾക്കും ഇസ്‌ലാം എന്നത് വിശ്വാസമല്ല,എല്ലാ മാഫിയാ പ്രവർത്തനങ്ങൾക്കുമുള്ള മറ മാത്രമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എ റഹീം. തൊണ്ടി സഹിതം പിടിയിലായി,'മൂക്കറ്റം മുങ്ങിയാലും' മതം പറഞ്ഞു രക്ഷപ്പെടാമെന്നുള്ള ധൈര്യമാണ് ഷാജിക്കും അഴിമതിക്കാരായ സകല ലീഗ് നേതാക്കൾക്കുമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ റഹീം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

കക്കൂസ് വെള്ളത്തിൽ കഴുത്തോളം മുങ്ങിയാലും. ഫ്രിഡ്ജിന്റെ അടിഭാഗത്ത് കറുത്ത സെലോടേപ്പ് ചേർത്ത് ഒട്ടിച്ചനിലയിൽ പത്ത് ലക്ഷം. പഴയ ടിവിയുടെ അകത്ത് ഇരുപത് ലക്ഷം. ശുചിമുറിയിലെ ഫ്ലെഷ് ടാങ്കിൽ നിന്ന് പതിനാല് ലക്ഷം!!!! മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം എൽ എ യുമായ കെ എം ഷാജിയുടെ വീട്ടിൽ നിന്നും വിജിലൻസ് കള്ളപ്പണം കണ്ടെത്തിയ സ്ഥലങ്ങളാണ് മുകളിൽ പറഞ്ഞത്. പിടിയിലായ ഷാജി റെയ്ഡിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ, "പരിശുദ്ധ റമദാൻ മാസത്തിന്റെ തലേന്നാൾ പിണറായി പോലീസിനെ പറഞ്ഞുവിട്ടു" എന്ന്ന് ആരോപിച്ചത് ശ്രദ്ധയിൽപ്പെട്ടു.

Advertising
Advertising

തിരഞ്ഞെടുപ്പിൽ,വോട്ടിന് മത്രമല്ല,കക്കൂസ് മുറിയിൽ സൂക്ഷിച്ച കള്ളപ്പണം കയ്യോടെ പിടിച്ചാലും ഷാജി ഇസ്ലാമിനെ പരിചയാക്കും. ഷാജിക്കും ലീഗിലെ ഒരു വിഭാഗം നേതാക്കൾക്കും ഇസ്ലാം എന്നത് വിശ്വാസമല്ല,എല്ലാ മാഫിയാ പ്രവർത്തനങ്ങൾക്കുമുള്ള മറ മാത്രമാണ്. തൊണ്ടി സഹിതം പിടിയിലായി,'മൂക്കറ്റം മുങ്ങിയാലും' മതം പറഞ്ഞു രക്ഷപ്പെടാമെന്നുള്ള ധൈര്യമാണ് ഷാജിക്കും അഴിമതിക്കാരായ സകല ലീഗ് നേതാക്കൾക്കും. പള്ളിമുറ്റത്ത് നിന്നും ഖത്‍വയിലെ പെൺകിടാവിനു വേണ്ടി പിരിച്ച പണത്തിന്റെ കണക്ക് ഇതുവരെ ഒരു നേതാവും പറഞ്ഞിട്ടില്ല.

കലാപം വന്നാലും ദുരന്തങ്ങൾ ഉണ്ടായാലും "അൽഹംദുലില്ലാ"ലീഗിന് ജോറാണ്.പള്ളിമുറ്റത്ത് ബക്കറ്റ് കാണിക്കാം,നാട്ടിൽ നിന്നും മറുനാട്ടിൽ നിന്നും കോടികൾ പിരിക്കാം.പിരിച്ചകാശ്‌ കൊണ്ട് സ്വർഗീയമായി ജീവിക്കാം.കണക്ക് ചോദിച്ചു ആരെങ്കിലും വന്നാൽ ഇസ്ലാമിനെ പരിചയായി പിടിക്കാം. സിമന്റും കമ്പിയുമില്ലാതെ പാലം പണിത ഇബ്രാഹിം കുഞ്ഞിന് ലീഗിലെ സ്ഥാനങ്ങളിൽ ഒരു വിള്ളലും ഉണ്ടായില്ല.കുംഭകോണം നടത്തി പണിത പാലം അറബിക്കടലിൽ കിടക്കുന്നു,പുതിയ പാലത്തിലൂടെ കുഞ്ഞിന്റെ ബെൻസ് ഇപ്പോഴും പണക്കാട്ടേയ്ക്ക് പാർട്ടിയോഗങ്ങൾക്കായി തേരാപ്പാരാ പായുന്നു.പിന്നെയല്ലേ അരക്കോടി കക്കൂസ് മുറിയിൽ ഒളിപ്പിച്ച ഷാജി!!! ഇസ്ലാമിനെ മറയാക്കി കൊള്ളനടത്തുന്നവരെ നാട് തിരിച്ചറിയണം.മതം ഉപയോഗിച്ചു നാടിനെ വിഭജിക്കാനും,അതിന്റെ മറവിൽ കൊള്ളനടത്താനും മതനിരപേക്ഷ,പുരോഗമന കേരളം അനുവദിക്കരുത്.ഒറ്റപ്പെടുത്തണം. മുസ്ലിം ലീഗിൽ ഇപ്പോഴും നല്ല മനസ്സുകൾ അവശേഷിക്കുന്നുവെങ്കിൽ, അധോലോക ഇടപാടുകൾക്ക്ഇ നിയും കുടപിടിക്കണമോ എന്ന്ആത്മ പരിശോധന നടത്തണം.

Full View


Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News