മഅ്ദനി കേരളത്തിലെത്തി; അൻവാർശ്ശേരിയിൽ കനത്ത പൊലീസ് സുരക്ഷ

വൈകിട്ട് നാലുമണിയോടെയാണ് മഅ്ദനി ബംഗ്ലൂരുവിൽ നിന്ന് പുറപ്പെട്ടത്

Update: 2023-06-26 14:21 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി കേരളത്തിലെത്തി. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ എത്തിയ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  മഅ്ദനി കൊല്ലം അൻവാർശേരിയിലേക്ക് പോയി.ആംബുലന്‍സിലാണ് കൊല്ലത്തേക്ക് പോയത്. കര്‍ണാടക,കേരള പൊലീസ് സംഘവും, ഡോക്ടര്‍മാരുടെ സംഘവും മഅ്ദനിയുടെ ഒപ്പമുണ്ട്.

രോഗബാധിതനായ പിതാവിനെ കാണണമെന്നും ഉമ്മയുടെ ഖബറിടം സന്ദർശിക്കുമെന്നും മഅ്ദനി ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. വൈകിട്ട് നാലുമണിയോടെയാണ് മഅ്ദനി ബംഗ്ലൂരുവിൽ നിന്ന് പുറപ്പെട്ടത്.

ഇനി കുറച്ചുദിവസം പിതാവിനൊപ്പം കഴിയണമെന്ന് മഅ്ദനി. സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കർണാടക സർക്കാർ സുരക്ഷക്കായി വലിയപണം ആവശ്യപ്പെട്ടതോടെയാണ് കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായത്. ഭരണമാറ്റത്തോടെ ഇതിൽ ചില ഇളവുകൾ ലഭിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ വല്ലാതെ അലട്ടുന്നുണ്ടെന്നും നാട്ടിലെത്തി ചികിത്സതേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷേ,അതൊന്നും നടന്നില്ലെന്നും മഅ്ദനി പറഞ്ഞു.

12 ദിവസമാണ് മഅ്ദനി കേരളത്തിൽ ഉണ്ടാവുക. അൻവാർശേരിയിൽ കനത്ത സുരക്ഷാ സന്നാഹമാണ് കേരളപൊലീസ് ഒരുക്കിയത്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News