ശ്വാസതടസ്സം: അബ്ദുന്നാസർ മഅ്ദനി ആശുപത്രിയിൽ

വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ ഐ.സിയുവില്‍ തുടരുകയാണ് മഅ്ദനി

Update: 2024-02-20 15:29 GMT

എറണാകുളം: പി.ഡി.പി നേതാവ്  അബ്ദുന്നാസർ മഅ്ദനി ഐ.സി.യുവിൽ ചികിത്സയിൽ. പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം അലിയാർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

ഇന്ന് പുലർച്ചെ രണ്ടരയോടെ ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന്  ഉടനെ എറണാകുളത്തെ സ്വാകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. രാവിലെ വരെ ശ്വാസതടസ്സവും ഛര്‍ദ്ധിയും ഉണ്ടായിരുന്നു. വിവിധ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം വിശദമായ പരിശോധന നടത്തി. കിഡ്നിയുടെ പ്രവര്‍ത്തനം തകരാറിലായ സാഹചര്യത്തില്‍  ഡയാലിസിസിന് വിധേയമാക്കപ്പെട്ടു. വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ ഇപ്പോഴും  ഐ.സിയുവില്‍ തുടരുകയാണ് അദ്ദേഹം.

Advertising
Advertising

നാളുകളായി തുടരുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമായി കിഡ്നി സംബന്ധമായി പ്രയാസത്തിലായിരുന്നു. ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും രണ്ട് കിഡ്നിയുടേയും പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്തു. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും മൂത്രതടസ്സവും ശക്തമാവുകയും ചെയ്തിരുന്നു. ആഴ്ചകളായി ശരീരത്തില്‍ നീര് ബാധിച്ച നിലയിലാണുണ്ടായിരുന്നത്.  ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് ചികിത്സകള്‍ തുടരുന്നതാണെന്നും അലിയാർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഭാര്യ സൂഫിയ മഅ്ദനിയും മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയും പി.ഡി.പി. നേതാക്കളും ആശുപത്രിയിലുണ്ട്.


മഅ്ദനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പിന്റെ പൂർണരൂപം


വളരെ നാളുകളായി തുടരുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമായി കിഡ്നി സംബന്ധമായി വളരെ പ്രയാസത്തിലായിരുന്നു. ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും രണ്ട് കിഡ്നിയുടേയും പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്തു. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും മൂത്രതടസ്സവും ശക്തമാവുകയും ചെയ്തിരുന്നു. ആഴ്ചകളായി ശരീരത്തില്‍ നീര് ബാധിച്ച നിലയിലാണുണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ശ്വാസതടസ്സം നേരിടുകയും ഉടനെ എറണാകുളത്തെ സ്വാകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. രാവിലെ വരെ ശ്വാസതടസ്സവും ഛര്‍ദ്ധിയും ഉണ്ടായിരുന്നു. വിവിധ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം വിശദമായ പരിശോധന നടത്തി. കിഡ്നിയുടെ പ്രവര്‍ത്തനം തകരാറിലായ സാഹചര്യത്തില്‍ ഡയാലിസിസ് അല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല എന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡയാലിസിസിന് വിധേയമാക്കപ്പെട്ടു.

വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ ഇപ്പോഴും ICU വില്‍ തുടരുകയാണ് അദ്ദേഹം. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് ചികിത്സകള്‍ തുടരുന്നതാണ്. ഭാര്യ സൂഫിയ മഅ്ദനിയും മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയും പി.ഡി.പി. നേതാക്കളും ആശുപത്രിയിലുണ്ട്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News