പെരുമ്പാവൂർ സ്റ്റേഷനിൽ പൊലീസുകാർക്ക് പ്രതികളുടെ മർദനം; 3 പേർക്ക് പരിക്ക്

കുറുപ്പംപടി സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളാണ് മർദിച്ചത്. വിരലടയാള പരിശോധയ്ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം

Update: 2023-05-12 14:04 GMT

കൊച്ചി: പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് പ്രതികളുടെ മർദനം. എസ്‌ഐ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കുറുപ്പുംപടി സ്റ്റേഷനിലെ കാർ മോഷണക്കേസിലെ പ്രതികളായ തൻസിൽ, അജിത്ത്, ക്രിസ്റ്റഫർ, റിയാദ് എന്നിവരാണ് മർദിച്ചത്.

ഇവരെ മംഗലാപുരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. വിരലടയാള പരിശോധനയ്ക്കായി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ഫിംഗർപ്രിന്റ് എടുക്കുന്നതിനിടയിൽ പ്രതികൾ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കാണ് മർദനമേറ്റത്.

Advertising
Advertising

പെരുമ്പാവൂർ എസ്‌ഐ റിൻസിനും കുറുപ്പംപടി സ്റ്റേഷനിലെ 2 പൊലീസുകാർക്കും ആക്രമണത്തിൽ പരിക്കേറ്റു. റിൻസിന്റെ കൈ അക്രമികളിൽ ഒരാൾപിടിച്ച് തിരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ കൈകുഴയ്ക്കാണ് പരിക്കേറ്റത്. മറ്റുരണ്ടു പൊലീസുകാരെ മർദിക്കുകയും ചെയ്തു. പൊലീസുകാരെ ആക്രമിച്ചതിന് പ്രതികൾക്കെതിരെ കേസെടുക്കും.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News