നടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ചിന്‍റെ അനുബന്ധ കുറ്റപത്രം ഇന്നു സമര്‍പ്പിക്കും

ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെ പ്രതി ചേര്‍ത്തുള്ള കുറ്റപത്രം അങ്കമാലി മജിസ്ടേറ്റ് കോടതിയിലാണ് കൊടുക്കുക

Update: 2022-07-22 02:16 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാ‌ഞ്ച് തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെ പ്രതി ചേര്‍ത്തുള്ള കുറ്റപത്രം അങ്കമാലി മജിസ്ടേറ്റ് കോടതിയിലാണ് കൊടുക്കുക. തുടരന്വേഷണ റിപ്പോര്‍ട്ട് വിചാരണ കോടതിക്കും കൈമാറും. ദിലീപിനെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം കൂടി ചുമത്തും.

അനുബന്ധ കുറ്റപത്രത്തില്‍ ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് ഏക പ്രതി. ‌ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ 2017 നവംബ‍ർ മാസത്തിൽ ദിലീപിന്‍റെ പക്കൽ എത്തി എന്നുതന്നെയാണ് കുറ്റപത്രത്തിലുളളത്. സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനപൂ‍ർവം മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നാണ് കണ്ടെത്തൽ. ഇതിന്‍റെ പേരിലാണ് ശരത്തിനെ പ്രതി ചേർത്തിരിക്കുന്നത്. ശരത്തിനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ തെളിവ് നശിപ്പിച്ചു എന്ന കുറ്റം കൂടി ദിലീപിനെതിരെ ചുമത്തും. ദിലീപിന്‍റെ വീട്ടിൽ ശരത് കൊണ്ടുവന്ന ദൃശ്യങ്ങൾ കണ്ടതിന് സംവിധായകന്‍ സംവിധായകൻ ബാലചന്ദ്രകുമാര്‍ സാക്ഷിയാണ്.

Advertising
Advertising

ദിലീപും സഹോദരൻ അനൂപും സുഹൃത്ത് ശരത്തുമടക്കമുളളവർ നടത്തുന്ന സംഭാഷണത്തിന്‍റെ ശബ്ദരേഖ, അനൂപിന്‍റെ ഫോണിന്‍റെ ഫൊറൻസിക് പരിശോധനയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സംബന്ധിച്ചുളള നാലുപേജ് വിവരണം. ഇത്തരം വിശദാംശങ്ങളാണ് ക്രൈബ്രാഞ്ച് തെളിവായി കണ്ടെത്തിയിട്ടുള്ളത്. കാവ്യ മാധാവന്‍, മഞ്ജു വാര്യര്‍ , സിദ്ദീഖ് , ദിലീപിന്‍റെ സഹോദരന്‍, സഹോദരി ഭര്‍ത്താവ് തുടങ്ങിയവര്‍ നിരവധി പേര്‍ സാക്ഷിപ്പട്ടികയിലുണ്ട്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News