എഡിജിപിയുടെ ട്രാക്ടർ യാത്ര; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കാലുവേദനിച്ചിട്ടാണ് ട്രാക്ടറിൽ കയറിയതെന്ന് അജിത്കുമാറിന്റെ വിശദീകരണം
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിന്റെ ശബരിമലയിലെ ട്രാക്ടർ യാത്രയുടെ ദൃശ്യങ്ങൾ പുറത്ത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പമ്പയിൽ നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചുമാണ് എം.ആർ അജിത് കുമാർ ട്രാക്ടറിൽ യാത്രചെയ്തത്.
വിഷയത്തിൽ അജിത് കുമാർ ഡിജിപിക്ക് വിശദീകരണം നൽകി. കാലുവേദനിച്ചിട്ടാണ് ട്രാക്ടറിൽ കയറിയതെന്നാണ് വിശദീകരണം. നേരത്തെ എം.ആർ അജിത് കുമാറിന്റെ ട്രാക്ടർ യാത്രയിൽ ഡ്രൈവറെ മാത്രം പ്രതിയാക്കി പമ്പ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അലക്ഷ്യമായാണ് ട്രാക്ടർ ഓടിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു.
സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അജിത് കുമാറിന്റെ ട്രാക്ടർ യാത്രയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതിയും രംഗത്ത് വന്നിരുന്നു. നടപടി ദൗർഭാഗ്യകരമാണെന്നാണ് കോടതി വിലയിരുത്തിയത്. ഇതിന് പിന്നാലെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നുതും. വിഷയത്തിൽ കോടതി ജില്ലാ പൊലീസ് മേധാവിയിൽ നിന്നും ദേവസ്വം ബോർഡിൽ നിന്നും വിശദീകരണവും തേടിയിരുന്നു.
watch video: