സിവിൽ സപ്ലൈസ് അഴിമതിക്കേസ്; സർക്കാർ അപ്പീലിനെതിരെ അടൂർ പ്രകാശ് സുപ്രിംകോടതിയിൽ

475 ദിവസം കാലതാമസം വരുത്തിയാണ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചതെന്നും അടൂർ പ്രകാശിന്റെ ആരോപണം

Update: 2025-09-27 08:15 GMT

Photo| Adoor Prakash facebook page

ന്യൂഡൽഹി: സിവിൽസപ്ലൈസ് അഴിമതിക്കേസിലെ സർക്കാരിന്റെ അപ്പീലിനെതിരെ അടൂർ പ്രകാശ് സുപ്രിംകോടതിയിൽ. തന്നെ വെറുതെ വിട്ട വിജിലൻസ് കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് അടൂർ പ്രകാശ് ആരോപിച്ചു. 475 ദിവസം കാലതാമസം വരുത്തിയാണ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചതെന്നും അടൂർ പ്രകാശിന്റെ ആരോപണം.

2006ലാണ് ഇതുമായി ബന്ധപ്പെട്ട് കേസെടുക്കുന്നത്. 2005ൽ നടപടികൾ ആരംഭിച്ച കേസിൽ 15 വർഷത്തിന് ശേഷം വിജിലൻസ് കോടതി അടൂർ പ്രകാശിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. പരാതിയിൽ കഴമ്പില്ലെന്ന ചൂണ്ടിക്കാട്ടിയാണ് കേസിലുൾപ്പെട്ടവരെ കോടതി കുറ്റവിമുക്തരാക്കിയത്.

Advertising
Advertising

ഈ വിധി വന്ന് 475 ദിവസത്തിന് ശേഷമാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. സാധാരണഗതിയിൽ 90 ദിവസമാണ് അപ്പീൽ കാലാവധി. എന്നാൽ അപ്പീൽ വൈകിയതിന്റെ കാരണം പോലും കൃത്യമായി ബോധിപ്പിക്കാതെ സർക്കാർ ഹൈക്കോടതിയിലെത്തിയത്. ഹൈക്കോടതി കേസ് ഫയലിൽ അംഗീകരിക്കുകയും ചെയ്തതോടെയാണ് അടൂർ പ്രകാശ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഒക്ടോബർ ആറിന് ഹരജി കോടതി പരിഗണിക്കും.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News