ആര്‍.എസ്.എസ് ശാഖകള്‍ക്ക് സുരക്ഷയൊരുക്കിയെന്ന സുധാകരന്‍റെ പ്രസ്താവന കാലങ്ങളായി തുടരുന്ന അന്തര്‍ധാരയുടെ വെളിപ്പെടുത്തല്‍: അഹമ്മദ് ദേവര്‍കോവില്‍

മതേതര കേരളത്തിന് അപമാനമായ ഇത്തരം കപട മതേതരവാദികളെ പൊതു സമൂഹം തിരിച്ചറിയണമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു

Update: 2022-11-09 14:40 GMT

കോഴിക്കോട്: ആര്‍.എസ്.എസ് ശാഖകള്‍ക്ക് സുരക്ഷയൊരുക്കിയെന്ന കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ പ്രസ്താവന കാലങ്ങളായി തുടരുന്ന അന്തര്‍ധാരയുടെ വെളിപ്പെടുത്തലാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മതേതര കേരളത്തിന് അപമാനമായ ഇത്തരം കപട മതേതരവാദികളെ പൊതു സമൂഹം തിരിച്ചറിയണമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

ഒളിഞ്ഞും തെളിഞ്ഞും ആര്‍.എസി.എസിന് വിടുപണി ചെയ്യുന്ന കെ.സുധാകരനെ പോലെയുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ എങ്ങിനെയാണ് ന്യൂനപക്ഷങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുക. സുധാകരന്‍റെ പ്രസ്താവനയെ തിരുത്താന്‍ ഒരു കോണ്‍ഗ്രസ് നേതാവും തയ്യാറാകാത്തത് ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് നേരിടുന്ന അപചയത്തിന്‍റെ ഉത്തമ ഉദാഹരണമാണ്.

മതേതര-ജനാധിപത്യ ചേരിയുടെ അസ്ഥിത്വം സംരക്ഷിക്കാന്‍ ഇടതുപക്ഷ ബദലിന് മാത്രമേ സാധിക്കൂള്ളൂവെന്ന് സുധാകരന്‍റെ വെളിപ്പെടുത്തലിലൂടെ കേരളീയ ജനതക്ക് ബോധ്യപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം. സുധാകരന്‍റെ പ്രസ്താവനയില്‍ മുസ്‍ലിം ലീഗ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് കക്ഷികള്‍ നിലപാട് വ്യക്തമാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News