അഹമ്മദാബാദ് വിമാന അപകടം; പൈലറ്റുമാരെ സംശയ നിഴലിലാക്കുന്നതിൽ ആക്ഷേപം
വിഷയം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ചർച്ച ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ നീക്കം
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ പൈലറ്റുമാരെ സംശയ നിഴലിലാക്കുന്നതിൽ ആക്ഷേപം ശക്തം. അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചുമത്താൻ ശ്രമം നടക്കുന്നതായാണ് ഉയരുന്ന ആരോപണം.
അന്വേഷണം സുതാര്യമാക്കണമെന്ന് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു. വിഷയം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ചർച്ച ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അന്വേഷണം റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് വിദേശ മാധ്യമങ്ങളിലടക്കം ചോർന്നതിലും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. എൻജിൻ സ്വിച്ച് കട്ട് ഓഫ് ആയതുമായ ബന്ധപ്പെട്ട ദുരൂഹത നീക്കാൻ എഎഐബി ക്ക് ഇത് വരെയും സാധിക്കാത്തതിലും സംശയങ്ങൾ ഉയരുന്നുണ്ട്.
അതേസമയം, അഹമ്മദാബാദ് വിമാന അപകടത്തിലെ പ്രാഥമിക റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചകൾ അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷൻ പ്രതികരിച്ചു. പൈലറ്റുമാരുടെ പിഴവ് എന്ന അവകാശവാദത്തിന് യാതൊരു അടിസ്ഥാനമില്ല. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ നിഗമനത്തിൽ എത്താവു എന്നും സംഘടന പറഞ്ഞു. പൈലറ്റുമാരുടെ സംഘടനകളെ കാണാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
watch video: