വിദേശരാജ്യങ്ങളിലെ സംഘടനാ പ്രവർത്തനം; നിർദ്ദേശവുമായി എ.ഐ.സി.സി
ഗൾഫ് രാജ്യങ്ങൾക്ക് പുറത്ത് ഓവർസിസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യൂണിറ്റുകൾ രൂപീകരിക്കരുത്
Update: 2025-02-15 13:32 GMT
തിരുവനന്തപുരം: വിദേശരാജ്യങ്ങളിലെ സംഘടനാ പ്രവർത്തനങ്ങളിൽ നിർദ്ദേശവുമായി എ.ഐ.സി.സി. വിദേശ രാജ്യങ്ങളിലെ പ്രവർത്തനം പൂർണമായും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റെ നിയന്ത്രണത്തിൽ ആയിരിക്കണം. ഗൾഫ് രാജ്യങ്ങൾക്ക് പുറത്ത് ഓവർസിസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യൂണിറ്റുകൾ രൂപീകരിക്കരുതെന്നും നിർദേശമുണ്ട്.
പാർട്ടിയുടെ വിവിധ പോഷക സംഘടനകൾ വിദേശത്ത് വ്യത്യസ്ത നിലയിൽ പ്രവർത്തിക്കുന്നത് സംഘടനയ്ക്കുള്ളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇക്കാര്യങ്ങൾ നിയന്ത്രിക്കാൻ എ.ഐ.സി.സി, കെ.പി.സി.സി എന്നിവക്ക് ഉൾപ്പെടെ കത്തയച്ചു.