അമ്പലപ്പുഴയില്‍ കാറും ലോറും കൂട്ടിയിടിച്ച് അപകടം; നാല് മരണം

വിമാനത്താവളത്തിലേക്കു പോയവരാണ് അപകടത്തില്‍ പെട്ടത്

Update: 2022-04-27 06:11 GMT

ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ പായൽകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിച്ച് നാല് മരണം. അച്ഛനും മകനും ഉൾപ്പെടെ തിരുവനന്തപുരം സ്വദേശികളായ നാല് പേരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകും വഴി പുലർച്ചെയായിരുന്നു അപകടം.

പുലർച്ചെ അഞ്ച് മണിയോടെയാണ് അപടകടമുണ്ടായത്. എറണാകുളം ഭാഗത്തേക്ക് പോയ കാറും എതിർദിശയിൽ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന തിരുവനന്തപുരം ആനാട് സ്വദേശി സുധീഷ് ലാൽ, മകൻ 12 വയസുള്ള അമ്പാടി, ബന്ധുക്കളായ ഷൈജു, അഭിരാഗ് എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുധീഷിന്‍റെ ഭാര്യ ഷൈനി, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. അപകടകാരണം വ്യക്തമാകാൻ സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങളടക്കം മോട്ടോർ വാഹനവകുപ്പ് പരിശോധിക്കുന്നുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News