മദ്യ ലഹരിയിൽ കാറിൽ മത്സരയോട്ടം; ഥാർ കാറിൽ ഇടിച്ച് ഒരാൾ മരിച്ചു

കാറിൽ യാത്ര ചെയ്തിരുന്ന എല്ലാവർക്കും ഗുരുതരമായി പരിക്കേറ്റു

Update: 2022-07-21 03:43 GMT
Editor : ലിസി. പി | By : Web Desk

തൃശ്ശൂർ: കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തൃശൂർ പോട്ടൂരിൽ അമിത വേഗത്തിൽ വന്ന മഹീന്ദ്ര ഥാർ ടാക്‌സി കാറിൽ ഇടിക്കുകയായിരുന്നു. ടാക്‌സി യാത്രക്കാരൻ പാടൂക്കാട് സ്വദേശി രവിശങ്കർ ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ നില ഗുരുതരമായി തുടരുകയാണ്. ഥാർ ഓടിച്ചിരുന്ന പാടൂക്കാട് സ്വദേശി ഷെറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. മഹീന്ദ്ര ഥാറും ബി.എം.ഡബ്ല്യൂ കാറും അമിത വേഗത്തിൽ മത്സര ഓട്ടം നടത്തിയാണ് അപകടം ഉണ്ടാക്കിയത്. ടാക്‌സി കാറിൽ യാത്ര ചെയ്തിരുന്ന എല്ലാവർക്കും ഗുരുതരമായി പരിക്കേറ്റു. 67 വയസുള്ള രവിശങ്കറിനെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. രവിശങ്കറും കുടുംബവും ഗുരുവായൂർ പോയിട്ട് തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്.

Advertising
Advertising

അപകടം വരുത്തി വെച്ച  ബി.എം.ഡബ്ല്യൂ കാർ നിർത്താതെ പോയെന്ന് നാട്ടുകാർ പറഞ്ഞു. ഥാറിൽ സഞ്ചരിച്ചിരുന്ന മറ്റു രണ്ട് പേരും ഓടി രക്ഷപ്പെട്ടു. ഥാർ ഓടിച്ചിരുന്ന ഷെറിൻ മദ്യപിച്ചിരുന്നുവെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായി. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News