'യുഡിഎഫിന് രണ്ടു ദിവസത്തെ സമയം നൽകും, തീരുമാനമായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കും'; ടിഎംസി

അൻവറിന് ജയിക്കുന്ന സാഹചര്യം നിലമ്പൂരിലുണ്ടെന്നും ടിഎംസി നേതാക്കള്‍

Update: 2025-05-27 05:13 GMT
Editor : Lissy P | By : Web Desk

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്.  യുഡിഎഫിന് രണ്ടു ദിവസത്തെ സമയം നൽകുമെന്നും തീരുമാനമായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കുമെന്ന് ടിഎംസി നിലമ്പൂർ മണ്ഡലം പ്രസിഡന്‍റ് ഇഎ സുകു പറഞ്ഞു. 

'യുഡിഎഫ് പ്രവേശനത്തിൽ തീരുമാനം ഇല്ലെങ്കിൽ പി.വി അൻവർ മത്സരിക്കും. യുഡിഎഫ് പ്രവേശനത്തിന് കത്ത് നൽകി അഞ്ചുമാസം ആയിട്ടും തീരുമാനമായിട്ടില്ല.യുഡിഎഫുമായി വിലപേശലല്ല നടക്കുന്നത്. നാളിതു വരെ മുന്നണി പ്രവേശനത്തിൽ നടപടി ഇല്ലാത്തതിനാലാണ് തീരുമാനമെന്നും ഇഎ സുകു പറഞ്ഞു.

'അൻവറിന് ജയിക്കുന്ന സാഹചര്യം നിലമ്പൂരിൽ ഉണ്ട്.യുഡിഎഫ് ഘടകകക്ഷികൾക്ക് തുല്യമായ പരിഗണന വേണം.വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ ചൂണ്ടിക്കാണിക്കുകയാണ് അൻവർ ചെയ്തത്'.ഞങ്ങളോട് നീതി കാണിക്കുന്നില്ലെങ്കിൽ അതിൻ്റേതായ തീരുമാനം എടുക്കേണ്ടി വരുമെന്നും ടിഎംസി നേതാക്കള്‍ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News