മെഡിക്കൽ കോളേജിലേക്കുൾപ്പടെയുള്ള ഏക ആശ്രയം: ദുരവസ്ഥയിൽ അരീക്കോട് പൂക്കോട്ടുചോല-പൂങ്കുടി റോഡ്

കോഴിക്കോട് മെഡിക്കൽ കോളേജ് , കരിപ്പൂർ വിമാനത്താവളം എന്നിവടങ്ങളിലേക് പ്രദേശവാസികൾ ആശ്രയിക്കുന്ന റോഡാണ് കുണ്ടും , കുഴിയുമായി യാത്ര ദുഷ്കരമാക്കുന്നത്

Update: 2023-01-15 01:37 GMT
Advertising

മലപ്പുറം: മലപ്പുറം അരീക്കോട് പൂക്കോട്ടുചോല- പൂങ്കുടി റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമില്ലെന്ന് പരാതി. മഞ്ചേരി മെഡിക്കൽ കോളേജിലേക്കുൾപ്പെടെ പ്രദേശവാസികൾ ആശ്രയിക്കുന്ന റോഡ് കാലങ്ങളായി തകർന്ന് കിടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു . പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ഉപവാസ സമരം സംഘടിപ്പിച്ചു .

ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള പൂക്കോട്ടുചോല ഐടിഐ വലിയ കല്ലിങ്ങൽ പൂങ്കുടി റോഡാണ് വർഷങ്ങളായി തകർന്ന്‌ കിടക്കുന്നത്. റോഡിൽ കുഴി രൂപപ്പെടുമ്പോൾ പാറപ്പൊടിയും വേസ്റ്റും കൊണ്ട് കുഴി താൽക്കാലികമായി നികത്തും. മഴ മാറി വെയിൽ തെളിയുന്നതോടെ മേഖലയിൽ പൊടിശല്യം രൂക്ഷമാകുമെന്നും നാട്ടുകാർ പറയുന്നു .

Full View

കോഴിക്കോട് മെഡിക്കൽ കോളേജ് , കരിപ്പൂർ വിമാനത്താവളം എന്നിവടങ്ങളിലേക് പ്രദേശവാസികൾ ആശ്രയിക്കുന്ന റോഡാണ് കുണ്ടും , കുഴിയുമായി യാത്ര ദുഷ്കരമാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രശ്ന പരിഹാരം കാണുന്നില്ലെങ്കിൽ റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്നാവശ്യപെട്ട് എൽഡിഎഫ് പ്രാദേശിക കമ്മറ്റി ഉപവാസ സമരം സംഘടിപ്പിച്ചു .

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News