'ജനപ്രതിനിധികളെ അപമാനിക്കുന്ന നിലയുണ്ടാകരുത്, നടപടിയെടുക്കണം'; പൊലീസിനെ വിമർശിച്ച് സി.പി.എം

പൊലീസ് നടപ്പിലാക്കേണ്ടത് സർക്കാർ നയമാണെന്ന് എം.വി ജയരാജൻ

Update: 2024-01-05 03:49 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂര്‍:  പൊലീസ് ജനപ്രതിനിധികളെ അപമാനിക്കുന്ന നില ഉണ്ടാകാൻ പാടില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. എം വിജിൻ എം.എൽ.എയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. പൊലീസ് നടപ്പിലാക്കേണ്ടത് സർക്കാർ നയമാണ്. എന്നാൽ വ്യത്യസ്തമായ ചില അനുഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും എം.വി ജയരാജൻ പറഞ്ഞു.

പഴയങ്ങാടിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല.ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത് ശരിയാണോ എന്ന് പൊലീസ് ആലോചിക്കണം.തടയേണ്ട പൊലീസ് തടയാതിരുന്നാൽ സ്വാഭാവിക പ്രതികരണങ്ങൾ ഉണ്ടാകും. ജനം നിയമം കയ്യിലെടുക്കുന്ന ശീലം പൊലീസ് വളർത്തരുതെന്നും എം.വി ജയരാജൻ പറഞ്ഞു.

Advertising
Advertising
Full View

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News