മദ്യപാനത്തിനിടെ തര്‍ക്കം: തൃക്കാക്കരയില്‍ സുഹൃത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു

മാമ്പളളിപറമ്പ് സ്വദേശി മനു ജോയ് ആണ് മരിച്ചത്

Update: 2024-04-15 04:07 GMT

representative image

കൊച്ചി:തൃക്കാക്കരയില്‍ അയല്‍വാസിയുടെ കുത്തേറ്റയാള്‍ മരിച്ചു. കെന്നടിമുക്ക് മാമ്പളളിപറമ്പ് സ്വദേശി മനു ജോയ് (40) ആണ് മരിച്ചത്.സുഹൃത്തുക്കളായ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.നെഞ്ചില്‍ കുത്തേറ്റ മനുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പ്രതി ജെസ്വിനെ പൊലീസ് കസ്റ്റഡിയിലെത്തു.കാറ്ററിങ് തൊഴിലാളിയാണ് മനു.


Full View



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News