കൊച്ചിയിൽ അറസ്റ്റിലായ യുവനടനെ പൊലീസ് ചവിട്ടിയെന്ന് പരാതി; ദൃശ്യങ്ങൾ പുറത്ത്

നോർത്ത് സിഐ മുഖത്തടിച്ചെന്നും പരാതിയിലുണ്ട്

Update: 2023-05-16 10:33 GMT
Advertising

കൊച്ചി: പൊലീസിന് നേരെ ആക്രമണം നടത്തിയ യുവനടനും വിഷ്വൽ എഡിറ്ററും അറസ്റ്റിലായ സംഭവത്തിൽ പിടിയിലായവരെ പൊലീസ് ചവിട്ടിയെന്ന് പരാതി. നോർത്ത് സിഐ മുഖത്തടിച്ചെന്നും പരാതിയിലുണ്ട്. പൊലീസ് ചവിട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.

Full View

പൊലീസിനെ ആക്രമിച്ച സംഭവത്തിൽ യുവനടനായ തൃശൂർ സ്വദേശി സനൂപ്, വിഷ്വൽ എഡിറ്ററായ പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം. വാഹനപരിശോധനക്കിടെ ഇവർ സഞ്ചരിച്ച നാല് ബൈക്കുകൾ നോർത്ത് പൊലീസ് തടഞ്ഞിരുന്നു. പൊലീസ് ചോദിച്ച ചോദ്യങ്ങൾക്ക് ഇവർ ഉത്തരം നൽകിയില്ല. വാഹനത്തിന്റെ രേഖകളും ഇല്ലായിരുന്നു. ഇവർ പിന്നീട് നോർത്ത് സി.ഐയടക്കമുള്ളവർക്കെതിരെ തട്ടിക്കയറി. തുടർന്ന് ആക്രമണം നടത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു. തുടർന്ന് മൂന്ന് പേർ ഓടി രക്ഷപ്പെടുകയും ചെയ്തു.

ബാക്കി രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എട്ടുപേരായിരുന്നു മൊത്തം ഉണ്ടായിരുന്നത്. ഇവരിൽ അഞ്ചുപേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും വിവരമുണ്ട്. സനൂപ് രണ്ടുമൂന്ന് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായ 'കിങ് ഓഫ് കൊത്ത' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഫോർട്ട് കൊച്ചിയിലെത്തിയതാണ് ഇവരെന്നും പൊലീസ് മീഡിയവണിനോട് പറഞ്ഞു.

പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവർ സഞ്ചരിച്ച ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News