ഭർതൃഗ്രഹത്തിൽ നവവധു മരിച്ച നിലയിൽ

മൂന്നുമാസം മുമ്പാണ് പാലോട് സ്വദേശിയുമായുള്ള വിവാഹം കഴിഞ്ഞത്

Update: 2024-12-17 06:49 GMT

തിരുവനന്തപുരം: ഭർതൃഗ്രഹത്തിൽ നവ വധു ആത്മഹത്യ ചെയ്ത നിലയിൽ. തിരുവനന്തപുരം പാലോട് സ്വദേശിനിയായ 25 കാരി ഇന്ദുജയാണ് മരിച്ചത്. വീട്ടിനുള്ളിൽ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

ഇന്ദുജയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. ഇന്ദുജയ്ക്ക് ഭർതൃവീട്ടിൽ മാനസിക പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഈ വിവരം ഫോണിലൂടെ മുൻപ് പറഞ്ഞിരുന്നു. ഭർത്താവ് അഭിജിത്തും അമ്മയുമാണ് മരണത്തിന് പിന്നിലെന്നും കുടുംബം ആരോപിക്കുന്നു. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദുജയുടെ കുടുംബം പാലോട് പൊലീസിൽ പരാതി നൽകി.   യുവതിക്കു ഭർതൃവീട്ടിൽനിന്ന് ഭീഷണിയും മാനസിക പീഡനവും ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് കുടുംബം പരാതിയിൽ ആരോപിക്കുന്നു. വിവാഹശേഷം ഇന്ദുജയെ ഭർതൃവീട്ടിൽ ചെന്ന് കാണാൻ തങ്ങളെ അനുവദിച്ചിരുന്നില്ല. ഇന്ദുജ തന്നെ ഇത് പല ദിവസങ്ങളിൽ ഫോൺ വിളിച്ച് അറിയിച്ചിട്ടുണ്ട്. മരണത്തിനു പിന്നിൽ അഭിജിത്തിനും മാതാവിനും പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നും ഇന്ദുജയുടെ പിതാവ് ശശിധരൻ കാണി പാലോട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Advertising
Advertising

നാലുമാസംമുൻപാണ് ഇന്ദുജയുടെയും അഭിജിത്തിനെയും വിവാഹം നടന്നത്. ഇന്ദുജയെ വീട്ടിൽനിന്ന് ഇറക്കി കൊണ്ടുപോയി വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇന്ദുജ പട്ടികവർഗക്കാരിയും അഭിജിത്ത് പട്ടികജാതി വിഭാഗക്കാരനുമാണ്. ജാതി മാറിയുള്ള വിവാഹത്തിന് അഭിജിത്തിന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നുവെന്നാണ് ഇന്ദുജയുടെ കുടുംബം പറയുന്നത്. രണ്ടാഴ്ച മുമ്പ് സ്വന്തം വീട്ടിലെത്തിയ ഇന്ദുജയുടെ മുഖത്ത് മർദനമേറ്റതിന്റെ പാടുണ്ടായിരുന്നു. മൂന്നുമാസം മുമ്പാണ് ഇന്ദുജയും പാലോട് സ്വദേശി അഭിജിത്തുമായുള്ള വിവാഹം കഴിഞ്ഞത്.


Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News