കൊല്ലത്ത് കാർ തടഞ്ഞുനിർത്തി ആക്രമണം; ആക്രമിസംഘം കാറിന് തീയിട്ടു
മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
Update: 2025-08-03 11:51 GMT
കൊല്ലം: കൊല്ലം പറവൂർ പൂതക്കുളത്ത് കാർ തടഞ്ഞുനിർത്തി ആക്രമണം. വർക്കല സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണമുണ്ടായത്. കണ്ണനെ ആക്രമിച്ച ശേഷം വാഹനത്തിന് തീയിട്ട് സംഘം രക്ഷപ്പെട്ടു.
പൂതക്കുളം സ്വദേശി ശംഭുവിന്റെ നേതൃത്വത്തിൽ ആക്രമിച്ചെന്നാണ് പരാതി. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പറവൂർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.