മോദി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിച്ചു; തൃശൂരിൽ യൂത്ത്‌ കോൺഗ്രസ്- ബി.ജെ.പി സംഘർഷം

വർഷങ്ങളായി പഴക്കമുള്ള ആൽമരം മുറിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് യൂത്ത് കോൺ​ഗ്രസ് വ്യക്തമാക്കുന്നത്

Update: 2024-01-04 07:36 GMT

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്തെ ആൽമരത്തിന്റെ ചില്ലകൾ മുറിച്ച് മാറ്റിയതിൽ പ്രതിഷേധവുമായി കോൺഗ്രസ്.  ഇതിനെതിരെ ബി.ജെ പി പ്രവർത്തകരും സംഘടിച്ചെത്തിയതൊടെ സ്ഥലത്ത് സംഘർഷമായി.  

പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ കോൺഗ്രസ് പ്രവർത്തകർ ചാണകവെള്ളം തളിക്കാനും ശ്രമിച്ചു. ഇതിന് അനുവദിക്കില്ലെന്ന് ബി.ജെപി പ്രവർത്തകരും വ്യക്തമാക്കി. ഇതോടെയാണ് കാര്യങ്ങള്‍ സംഘർഷത്തിലേക്ക് നീങ്ങിയത്. ഇരുകൂട്ടരും പരസ്പരം മുദ്രാവാക്യം വിളിച്ചു. ഒടുവില്‍ ചാണകവെള്ളം തളിക്കുകയും ചെയ്തു. സ്ഥലത്ത് പൊലീസ് എത്തി ഇരുകൂട്ടരെയും പിരിച്ചുവിടാനുള്ള ശ്രമത്തിലാണ്.

വർഷങ്ങളായി പഴക്കമുള്ള ആൽമരം മുറിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് യൂത്ത് കോൺ​ഗ്രസ് വ്യക്തമാക്കുന്നത്. ന്യായമായ പ്രതിഷേധമാണ് തങ്ങളുടേതെന്ന് യൂത്ത് കോൺ​ഗ്രസ് നേതാക്കള്‍ പറഞ്ഞു. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News