വധശ്രമക്കേസ്; 'മീശ വിനീത്' വീണ്ടും അറസ്റ്റിൽ

തിരുവനന്തപുരം മടവൂർ സ്വദേശിയായ യുവാവിന്റെ തല അടിച്ചുപൊട്ടിച്ച കേസിലാണ് അറസ്റ്റ്

Update: 2023-10-21 14:35 GMT

തിരുവനന്തപുരം: വധശ്രമക്കേസിൽ സോഷ്യൽ മീഡിയ താരം 'മീശ വിനീത്' എന്ന വിനീത് അറസ്റ്റിൽ. യുവാവിനെ ആക്രമിച്ച കേസിൽ തിരുവനന്തപുരം പള്ളിക്കൽ പൊലീസാണ് വിനീതിനെ അറസ്റ്റ് ചെയ്തത്.


തിരുവനന്തപുരം മടവൂർ സ്വദേശിയായ യുവാവിന്റെ തല അടിച്ചുപൊട്ടിച്ച കേസിലാണ് അറസ്റ്റ്. ഈ മാസം 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിലെ മൂന്നാം പ്രതിയാണ് വിനീത്.


ഇതിന് മുൻപ് ബലാത്സംഗക്കേസിൽ വിനീത് അറസ്റ്റിലായിരുന്നു. കാര്‍ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഹോട്ടല്‍ മുറിയിൽ ബലാത്സംഗം ചെയ്തെന്നാണ് പരാതി. വിനീതിന്‍റെ പേരില്‍ മോഷണക്കേസില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലും അടിപിടി കേസില്‍ കിളിമാനൂര്‍ സ്റ്റേഷനിലും കേസുകളുണ്ട്. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News