അഭിഭാഷകയ്ക്കെതിരായ പീഡനശ്രമം; പ്രതിയുടെ മുൻകൂർ ജാമ്യഹരജി ഇന്ന് കോടതിയിൽ

പ്രതിക്ക് അനുകൂലമായ പൊലീസ് നിലപാടിൽ പരാതിക്കാരിക്ക് ആശങ്ക

Update: 2024-07-01 02:39 GMT

കൊല്ലം: യുവ അഭിഭാഷയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഷാനവാസ് ഖാന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും. ഔദ്യോഗിക ആവശ്യത്തിനെത്തി മടങ്ങിയ ജൂനിയർ അഭിഭാഷകയെ ഷാനവാസ് ഖാൻ വീണ്ടും വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പ്രതിക്ക് അനുകൂലമായ നിലപാട് പൊലീസ് സ്വീകരിച്ചതിൽ പരാതിക്കാരിക്ക് ആശങ്കയുണ്ട്. ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്ത് 10 ദിവസം ആകുമ്പോഴും പ്രതിയെ പിടികൂടാതെ മുൻകൂർ ജാമ്യം തേടാൻ പൊലീസ് അവസരം ഒരുക്കി എന്നാണ് ആക്ഷേപം. പൊലീസ് നടപടിക്കെതിരെ വനിതാ അവകാശ കൂട്ടായ്മ എ.സി.പി ഓഫീസിലേക്ക് മാർച്ച് നടത്തും.

Advertising
Advertising
Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News