തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ചെയ്ത കേസ്: മൂന്നാമതും മാപ്പ് പറഞ്ഞ് ബാബ രാംദേവ്

കേസ് ഏപ്രില്‍ 23 ന് വീണ്ടും പരിഗണിക്കും

Update: 2024-04-16 08:16 GMT
Advertising

ഡല്‍ഹി:തെറ്റിധരിപ്പിക്കുന്ന പരസ്യം ചെയ്ത കേസില്‍ സുപ്രിംകോടതിയില്‍ മൂന്നാമതും മാപ്പ് പറഞ്ഞ് ബാബ രാംദേവ്.പതഞ്ജലി സ്ഥാപകരായ യോഗാ ഗുരു രാംദേവും, ആചാര്യബാലകൃഷ്ണനുമാണ് ഇന്ന് കോടതിയില്‍ ഹാജരായത്്.അതേസമയം ഇടക്കിടക്ക് മാപ്പ് പറഞ്ഞാല്‍ ചെയ്ത കുറ്റം ഇല്ലാതാകുമോ എന്ന് കോടതി ചോദിച്ചു.കോടതിയലക്ഷ്യത്തില്‍ ജയിലടിക്കാന്‍ ഉത്തരവിടാനാകുമെന്ന് ബെഞ്ച് വ്യക്തമാക്കിയതോടെ ആചാര്യ ബാല്‍ കൃഷ്ണയും, രാംദേവും കൈകള്‍ കൂപ്പി മാപ്പ് അപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ തവണ ഹാജരായപ്പോഴും ഇരുവരെയും കോടതി രൂക്ഷമായി വിര്‍ശിച്ചിരുന്നു.വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചിരുന്നു.ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ഏപ്രില്‍ 23 ന് വീണ്ടും   പരിഗണിക്കും

 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News