കണ്ണൂരിൽ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി

കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന നിരോധിത പുകയില ഉല്പന്നങ്ങളാണ് പിടികൂടിയത്

Update: 2023-02-03 08:18 GMT

പയ്യന്നൂർ: കണ്ണൂരിൽ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. 6936 പാക്കറ്റ് കൂൾലിപ്പും , 30000 പേക്കറ്റ് ഹാൻസുമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കെ എൽ 58 എ സി 0162 നമ്പർ പിക്കപ്പ് വാനിൽ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടിയത്.

ഇരിട്ടി സ്വദേശികളായ മുജീബ് കെ.വി, മുഹമ്മദ് അലി.കെ, കബീർ സി എന്നിവരെ കസ്റ്റഡിയിലെടുത്തു. മൂന്നര ലക്ഷം രൂപയ്ക്ക് കർണ്ണാടകയിൽ നിന്നും വാങ്ങിയ പുകയില ഉൽപ്പന്നങ്ങൾ കേരളത്തിൽ എത്തിച്ച് കൂടിയ വിലയ്ക്ക് വിറ്റഴിക്കുകയെന്ന ലക്ഷൃമാണ് ഇതിന് പിന്നിലെന്നും ഏകദേശം ഇരുപത്തിയഞ്ച് ലക്ഷം രൂപയോളം വിലവരുന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയതെന്നും പോലീസ് അറിയിച്ചു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News