എൻഡിഎയിൽ ഭിന്നത; കൊച്ചി കോർപറേഷൻ സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ നിന്നും ബിഡിജെഎസ് ഇറങ്ങിപ്പോയി

എൻഡിഎ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Update: 2025-11-12 12:35 GMT

എറണാകുളം: കൊച്ചി കോർപറേഷൻ സീറ്റ് വിഭജനത്തിൽ എൻഡിഎയിൽ ഭിന്നത. സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ നിന്നും ബിഡിജെഎസ് ഇറങ്ങിപ്പോയി. ബിഡിജെഎസ് ആവശ്യപ്പെട്ട സീറ്റുകൾ നൽകാത്തതാണ് ഭിന്നതക്ക് കാരണം. എട്ട് സീറ്റുകളാണ് എൻഡിഎ ആവശ്യപ്പെട്ടതെങ്കിലും നൽകിയത് മൂന്ന് സീറ്റുകളാണ്. സംസ്ഥാന കമ്മിറ്റി തീരുമാനം എടുക്കുമെന്ന് ബിഡിജെഎസ് പറഞ്ഞു.

പിന്നാലെ എൻഡിഎ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 32 വർഷമായി ബിജെപി കൗൺസിലറായിരുന്ന ശ്യാമള എസ് പ്രഭുവിന് ഇപ്രാവിശ്യം സീറ്റു നൽകിയില്ല. സീറ്റ് ലഭിച്ചില്ലെങ്കിൽ സ്വാതന്ത്ര്യയായി മത്സരിക്കുമെന്ന് ശ്യാമള നേരത്തെ പറഞ്ഞിരുന്നു. ശ്യാമള കൗൺസിലറായായിരുന്ന ചെർള്ളായി ഡിവിഷനിൽ പ്രവിത ഇ എസ് മത്സരിക്കും. യുഡിഎഫ് വിട്ടു വന്ന സുനിത ഡിക്സണും സീറ്റ് നൽകി.

പള്ളിക്കത്തോട് പഞ്ചായത്തിൽ ബിഡിജെഎസ് ഒറ്റക്ക് മത്സരിക്കും. ബിജെപി നേതൃത്വം തഴയുന്നതായാണ് പരാതി.  6 ,8,9,10 വാർഡുകളിൽ ഒറ്റക്കു മത്സരിക്കാനാണ് തീരുമാനം . ബിഡിജെഎസ് വലിയ അടിത്തറയുള്ള പാർട്ടിയെന്നും ജില്ലാ ജില്ലാ പ്രസിഡൻ്റ് സുരേഷ് ഇട്ടികുന്നേൽ പറഞ്ഞു. ജില്ലയിൽ BJP ഭരിക്കുന്ന രണ്ട് പഞ്ചായത്തുകളിൽ ഒന്നാണ് പള്ളിക്കത്തോട്

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News