'മണ്ഡലങ്ങളിൽ സജീവമാകണം'; കോൺഗ്രസ് എം.പിമാർക്ക് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ നിർദേശം

നേതാക്കള്‍ക്കിടയിൽ അഭിപ്രായ ഭിന്നത പാടില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും യോഗം നിർദേശിച്ചു

Update: 2023-10-04 13:10 GMT

തിരുവനന്തപുരം: മണ്ഡലങ്ങളിൽ സജീവമാകാൻ കോൺഗ്രസ് എം.പിമാർക്ക് നിർദേശം. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൻ്റേതാണ് നിർദേശം. നേതാക്കൾ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് പൊതു വികാരമുണ്ട്. ജനസദസുകൾക്ക് ബദലായി പരിപാടികൾ നടത്താനും യോഗം തീരുമാനമെടുത്തു.


സുനിൽ കനഗോലുവിന്‍റെ നേതൃത്വത്തിൽ ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗം നാല് ഘട്ട പ്രചരണ രീതികൾക്ക് രൂപം നൽകാൻ തീരുമാനിച്ചു. പ്രചാരണ രീതികളും യോഗത്തിൽ വിശദീകരിച്ചു.

Advertising
Advertising


സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കഴിയുന്ന സമരങ്ങൾ ശക്തമാക്കണമെന്നും നിർദേശമുണ്ട്. പാർട്ടിയുടെ മണ്ഡലം പുഃനസംഘടന വേഗത്തിലാക്കണമെന്നും  യോഗത്തിൽ തീരുമാനമായി. നേതാക്കള്‍ക്കിടയിൽ അഭിപ്രായ ഭിന്നത പാടില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും യോഗം നിർദേശിച്ചു. 

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News