‘നിങ്ങളുടെ എംപിയല്ലെന്ന് പറഞ്ഞ് അധിക്ഷേപം’; സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ബിജെപി പ്രാദേശിക നേതാവ്

പ്രധാനമന്ത്രിക്കും ദേശീയ നേതൃത്വത്തിനുമാണ് പരാതി നൽകിയത്

Update: 2024-10-26 15:26 GMT

കോട്ടയം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പാർട്ടി പരിപാടിയിൽ അപമാനിച്ചെന്ന് ബിജെപി പ്രാദേശിക നേതാവിന്റെ പരാതി. ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ദേശീയ നേതൃത്വത്തിനും പരാതി നൽകി.

ചങ്ങനാശ്ശേരിയിൽ വെള്ളിയാഴ്ച നടന്ന പാർട്ടി അംഗത്വ കാമ്പയിൻ ചടങ്ങിലാണ് സംഭവം. പരിപാടിയിൽ എംപി ഒരു മണിക്കൂർ നേരത്തെ തന്നെ എത്തിയിരുന്നു. എന്നാൽ, അദ്ദേഹം വേദിയിൽ ഇരിക്കാൻ കൂട്ടാക്കിയില്ല.

നിവേദനം നൽകാൻ എത്തിയവരോട് ഞാൻ നിങ്ങളുടെ എംപിയല്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചു. എംപിയുടെ പ്രവൃത്തി പ്രവർത്തകരുടെയും അണികളുടെയും ഇടയിൽ മാനക്കേടുണ്ടാക്കിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Advertising
Advertising

അതേസമയം, പരാതിയെക്കുറിച്ച് അറിയില്ലെന്ന് ജില്ലാ നേതൃത്വം പറഞ്ഞു. വിഷയത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്നാണ് കണ്ണൻ പായിപ്പാടിന്റെ നിലപാട്.

 

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News