കൊല്ലത്ത് വിവിധയിടങ്ങളിൽ മുഖ്യമന്ത്രിക്ക് കരിങ്കൊടി; 30ലേറെ യൂത്ത് കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകർ അറസ്റ്റിൽ

ജില്ലയിൽ നവകേരള സദസിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വിവിധയിടങ്ങളിൽ പ്രതിഷേധം.

Update: 2023-12-18 14:52 GMT

കൊല്ലം: കൊല്ലത്ത് വിവിധയിടങ്ങളിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കൊട്ടാരക്കര, ചെങ്ങമനാട്, ഭരണിക്കാവ് എന്നിവിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്. 30ഓളം യൂത്ത് കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ് അനുതാജ് ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റിലായത്. ഭരണിക്കാവിൽ അറസ്റ്റിലായ പ്രവർത്തകരെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

പുനലൂരിൽ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിക്കരികിലേക്ക് ഓടിയെത്തിയയാളെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞു. ജില്ലയിൽ നവകേരള സദസിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വിവിധയിടങ്ങളിൽ പ്രതിഷേധം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News